സെറാവല്ലെ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ഫിൻലൻഡിന് ഗംഭീര ജയം. ഇന്ന് നടന്ന ഗ്രൂപ്പ് ഐ മത്സരത്തിൽ സാൻ മറൈനോയെ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് തകർത്തു.
ഫിൻസലൻഡിന് വേണ്ടി ജോയൽ പോഹ്ജാൻപലോ ഹാട്രിക്ക് നേടി. ലിയോ വാൾട്ട രണ്ട് ഗോൾ വീതവും അദ്രിയാൻ സ്വാൻബാക്കും ബെഞ്ചമിൻ കാൽമാനും ഓരോ ഗോൾ വീതവും സ്കോർ ചെയ്തു.
വിജയത്തോടെ ഫിൻലൻഡിന് മൂന്ന് പോയിന്റായി. നിലവിൽ ഗ്രൂപ്പ് ഐയിൽ ഒന്നാം സ്ഥാനത്താണ് ഫിൻലൻഡ്.